പാപവും പാപം ജീവിതവും



നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു അതിൻറെ ആഗ്രഹം നിങ്കലേക്ക് ആകുന്നു. നീയോ അതിനെ കീഴടക്കണം എന്ന് കൽപ്പിച്ചു” (ഉൽല്പത്തി 4:7)
 “ഹമ്മർട്ടിയാ” - ലക്ഷ്യം തെറ്റുക / ഈ പദത്തിൻറെ അർത്ഥം മാത്രമല്ല അതിൻറെ അനന്തര പ്രവൃത്തിയും ഫലവും നാം തിരിച്ചറിയേണ്ടതുണ്ട്. സൃഷ്ടാവായ ദൈവം സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള ബന്ധം എന്ത്?.
• നിങ്ങൾ ദൈവത്തിന്‍റെ മന്ദിരം. (1 കൊരിന്ത്യർ3:16)
• ദൈവത്തിൻറെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു. 1 കൊരിന്ത്യർ3:17)
• നിങ്ങളെ ദൈവം വിലക്ക് വാങ്ങിയിരിക്കുന്നു.( 1കൊരിന്ത്യർ 6:19)        ദൈവ സൃഷ്ടി നീണ്ടുനിൽക്കുന്നു അഭിവാജൃമയ ഈ സുസ്ഥിര ബന്ധത്തിന് യോഗ്യമല്ലാത്ത എല്ലാ ചുറ്റുപാടുകളും ഈ ഭൂമിയിലുണ്ട് കാരണം. പാപം എൻറെ വാതിൽകിടന്നു, അതിൻറെ ആഗ്രഹം എനോട് ആകുന്നു (നിന്നോട്).
 യോഹന്നാൻ തൻറെ ലേഖനത്തിൽ പറയുന്നു സർവ്വലോകവും ദുഷ്ടൻറെ അധീനതയിൽ ആകുന്നു. ഏദെനിൽ ആരംഭിച്ച മനുഷ്യനോടുള്ള ഈ കടന്നാക്രമണത്തെ ആണ് പാപം എന്ന് പറയുന്നത്.
 പാപത്താൽ
 പാപത്തിന്‍റെ ദാസന്മാർ ആകുന്നു. (യോഹന്നാന്‍ 8:39)
 അധർമം പ്രവർത്തിക്കുന്നു പിശാചിൻറെ മകനായി മാറുന്നു. (1 യോഹന്നാന്‍ 3:8)
 കൊലപാതകം ചെയ്യുന്നു (സഹോദരനെ പകക്കുന്നു). (1 യോഹന്നാന്‍ 3:15)
 മരണം.
നാം എന്തു ചെയ്യണം?
 ദൈവവചനത്തിൽ നിലനിൽക്കണം. (യോഹന്നാന്‍ 8:31)
 സത്യം അറിയുക സത്യം സ്വതന്ത്രമാക്കം. (യോഹന്നാന്‍ 8:32)
 ജഡമോഹം,കൺമോഹം,ജീവനത്തിൻറെപ്രതാപം ഇവ ഒഴിവാക്കുക (1യോഹന്നാന്‍ 2:16,17)
 ദൈവ ഇഷ്ടം ചെയ്യുക. (1യോഹന്നാന്‍ 2:16,17)
 തന്നത്താന്‍‍ സൂക്ഷിക്കുക. (1യോഹന്നാന്‍5:18)
 യേശു കർത്താവിൻറെ ക്രൂശു മരണത്തിൽ ആഴമായി പങ്കാളികളാകുക. (റോമന്‍ 10:9)
                     രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയുന്നതല്ല നിത്യവൃത്തിക്കു വേണ്ടിയുള്ള യാത്രയിൽ നീതിയോടും ഭക്തിയോടും വിശുദ്ധിയോടും ജീവിക്കണം. ഈ ലോകത്തിലെ സകല മലിനതയിൽ നിന്നും ദുഷ്പ്രവൃത്തികൾ നിന്നും ഒഴിഞ്ഞുമാറി നമ്മുടെ മുൻപിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടി ശുഭ തുറമുഖം അടുക്കുന്ന ഒരു കപ്പലിനെ പോലെ നമ്മുടെ യാത്ര നിർമ്മല മനസ്സാക്ഷിയും വിശുദ്ധിയുംഉള്ളതാകട്ടെ.
പാപത്തോടു നമുക്ക് പോരാടാം, ആമേൻ.......!

Written by PR. Mathew Paul 
Theme - പാപവും പാപം ജീവിതവും

Comments

Popular Posts