പാപം - SIN

പാപം


നമ്മളെ എല്ലാവരെയും വെല്ലുവിളിക്കുന്ന അതേസമയം ആശയക്കുഴപ്പത്തിൽ ആക്കുന്ന ഒരു പ്രധാന വിഷയം ആണ് പാപം. നിസ്സാരം ആണെന് നമുക്ക് തോന്നുന്ന കാര്യങ്ങൾ വരെ ബൈബിളിൽ പാപത്തിന്റെ ലിസ്റ്റിൽ വരുന്നു. നാം ജനിച്ചത് പാപത്തിൽ ആണ്, വളർന്നു വരുമ്പോൾ തന്നെ പാപസ്വഭാവം നമ്മിൽ കാണിക്കാൻ തുടങ്ങുന്നു, കൊച്ചുകുട്ടി ആയിരിക്കുമ്പോൾ പിടിവാശി കാട്ടുന്നതും ആർക്കും ദോഷം ഇല്ലാതെ പറയുന്ന കൊച്ചു കുറുമ്പു  നുണകളും എല്ലാം നമ്മിൽ അലിഞ്ഞിരിക്കുന്ന പാപ സ്വഭാവത്തെ കാട്ടുന്നു. കൊലപാതകവും വ്യഭിചാരവും മുതൽ പൊട്ടച്ചൊല്ലും അഹങ്കാരവും അസൂയയും വരെ പാപം എന്ന ലിസ്റ്റിൽ വരുന്നു. നാം മനുഷ്യർ ആണ് പാപത്തെ വലിയത് ചെറിയത് എന്നൊക്കെ തരo  തിരിച്ചത്; എന്നാൽ ദൈവത്തിന്റെ അല്ലെങ്കിൽ ബൈബിളിന്റെ തുലാസിൽ എല്ലാത്തിനും ഒരേ ഭാരം ആണ്, ഒരേ നിലവാരം ആണ്, ഒരേ ശിക്ഷ ആണ്.

ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടി ആകുന്നു എന്ന കൊരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽ കാണാം, "2 കൊരിന്ത്യ 5 :17 , ഒരുത്തൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതുതായി തീർന്നിരിക്കുന്നു."ക്രിസ്തുയേശുവിൽ വീണ്ടും ജനിക്കുമ്പോൾ ഈ പാപസ്വഭാവം ഉള്ള മനുഷ്യൻ മരിക്കുന്നു; പിന്നീട് നമ്മിൽ കർതൃത്വം നടത്തുന്നത് ക്രിസ്തുയേശുവാണ്. എന്നാൽ അതിനായ് നാം നമ്മെത്തന്നെ വിട്ടുകൊടുക്കേണ്ടത് അനിവാര്യം ആണ്.നമ്മുടെ സ്വന്തമായ കഴിവ് കൊണ്ടോ പരിശ്രമം കൊണ്ടോ നേടി എടുക്കാൻ പറ്റുന്നതല്ല പാപമാറ്റ ജീവിതം, മറിച്ചു നാം നമ്മുടെ എല്ലാ ശ്രമങ്ങളും ഒഴിവാക്കി ദൈവത്തിന്  പ്രവർത്തിക്കാൻ വിട്ടുകൊടുത്താൽ, നമ്മുടെ സർവ നിയന്ത്രണവും ദൈവത്തിന് കൊടുത്താൽ പാപമാറ്റ ജീവിതം സാധ്യമാണ്, നമ്മുടെ പരിശ്രമത്തിനാണ് ഒരുപാട് അദ്ധ്വാനം ആവശ്യമായി വരുന്നത്, എന്നാൽ എന്നെന്നേക്കുമായി പാപത്തെ ജയിച്ച ക്രിസ്തുവിലേക്ക് വിട്ടുകൊടുക്കുമ്പോൾ നാമും ജയാളി ആയി മാറും. ബൈബിൾ പറഞ്ഞിരിക്കുന്ന വിശുദ്ധ ജീവിതം പരിശുദ്ധാത്മാവിന്റെ സഹായത്താൽ സാധ്യമാകും.


ആകയാൽ നമ്മുടേതായ രീതിയിൽ പാപത്തെ തരാം തിരിക്കാതെ വിശുദ്ധ വേദപുസ്തകത്തെ നല്ലവണ്ണം അറിഞ്ഞു പരിശുദ്ധാതമാവിൽ ആശ്രയിച്ചു നമ്മുടെ കർതൃത്വം യേശുവിന്  വിട്ടുകൊടുക്കുക

WRITER - SHIMONA

THEME - SIN .പാപം

Comments

Popular Posts