എന്റെ മകനെ മടങ്ങി വാ!
എന്റെ മകനെ മടങ്ങി വാ!
അകാലത്തിൽ മരിച്ച അമ്മയുടെ ഓർമ്മകൾ മാത്രമേ ദരിദ്ര കുടുംബത്തിൽ അച്ഛന്റെ സംരക്ഷണത്തിൽ വളർന്ന ആ മകന് സമ്പാദ്യമായി ഉണ്ടായിരുന്നുള്ളു. പിതാവിന്റെ ബുദ്ധിമുട്ടും അധ്വാനവും കണ്ടുവളർന്ന മകൻ, കുറച്ചുകൂടി പക്വത ആകുമ്പോൾ അച്ഛനെ സഹായിക്കണം എന്ന തീരുമാനത്തിൽ ആയിരുന്നു നാളുകൾ കഴിച്ചുകൂട്ടിയിരുന്നത്.പത്താം തരം കഴിഞ്ഞപ്പോൾ തീരുമാനം പോലെ തന്നെ അടുത്തുള്ള വാഹന വർക്ഷോപ്പിൽ ജോലിക്കായി കടന്നുപോയി. മാസങ്ങൾ കടന്നുപോകവേ ആ മകൻ മറ്റൊരു മനുഷ്യൻ ആയി മാറുകയായിരുന്നു, മുൻപ് ശീലം ഇല്ലാത്ത പല കാര്യങ്ങളിലും പിടിപെട്ട് അതിൽ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു, താൻ ഒരു ജോലിക്കായി കടന്നുവന്നത് എന്തിനാണെന്ന് വരെ മറന്നു തന്നെത്താൻ നാശത്തിന്റെ വക്കിലേക്ക് ഇഴഞ്ഞുനീങ്ങുകയാണെന്ന് അറിഞ്ഞ ആ അച്ഛൻ രാത്രികളും പകലുകളും തള്ളിനീക്കിയിരുന്നത് കണ്ണീരിൽ കുതിർന്നായിരുന്നു. പിന്നീടൊരിക്കൽ പോലീസ് സ്റ്റേഷന്റെ പടിവാതിൽ ചവിട്ടിയതും ജയിലിൽ കിടക്കുന്ന മകനെ കാണാൻ ആയിരുന്നു. ഏറിവന്ന മനോഭാരം സഹിക്കാനാവാതെ ഒരുദിനം കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോളും എന്റെ മകനെവിടെ എന്ന ചോദ്യമായിരുന്നു നാവിൽ. ആ അച്ഛന്റെ സ്നേഹിതനും മകനെ തിരിച്ചുപിടിച്ച ഒരു കഥ പറയാൻ ഉണ്ടായിരുന്നു. "എന്റെ മകനെ ഉപരിപഠനത്തിനായി വിദൂര ദേശത്തേക്കു പറഞ്ഞയച്ചു, പലതവണയായി കള്ളം പറഞ്ഞു പൈസ മേടിച്ചെടുത്തു, വീട്ടുകാരോടും ചാർച്ചക്കാരോടും അകന്ന് നിന്നു; അങ്ങനെ ലഹരിക്ക് അടിമപ്പെട്ട അവനെ വീണ്ടെടുത്തത് ഒരു അത്ഭുതം ആയിരുന്നു. റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയ ഒരു പാവപ്പെട്ട മനുഷ്യൻ തന്ന ബൈബിൾ എന്ന പുസ്തകം വായിച്ചപ്പോൾ ആണ് എൻ്റെ ഹൃദയവും കണ്ണുകളും പ്രകാശിച്ചത്,നഷ്ടപ്പെട്ടു പോയ പ്രതീക്ഷകൾ തിരികെവന്നു; എന്റെ മകനെ വീണ്ടെടുക്കാൻ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ദൈവത്തിന് കഴിയും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. പിന്നീട് ഉണ്ടായ മാറ്റങ്ങൾ വിവരണാതീതമാണ്. ഇന്നീ കാണുന്ന സന്തോഷവും സമാധാനവും ദൈവം തന്നതാണ്." തന്റെ കൈയിൽ ഉണ്ടായിരുന്ന ഒരു ബൈബിൾപ്രതി അയാൾ ആ അച്ഛന്റെ കൈയിൽ കൊടുത്തു.ആ കണ്ണുകളിൽ കണ്ട പ്രത്യാശയും തിളക്കവും പൂർണചന്ദ്രന്റെ ശോഭയിലും അധികം ആയിരുന്നു.
"ഫിലിപ്പിയർ 2:14,15,16. വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്ക മക്കളും ആകേണ്ടതിന് എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്യുവിൻ.അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെ പോലെ പ്രകാശിക്കുന്നു." ഈ ലോകത്തിൽ ലോകക്കാരെ പോലെ ആകാതെ വിശുദ്ധ ജീവിതം നയിക്കുന്നതിനായി പ്രാർത്ഥനയിൽ ജാഗരിക്കുക, നമക്കുവേണ്ടി പ്രാർത്ഥിക്കുന്നവരെ നേടുക, മറ്റുള്ളവർക്കായി പ്രാർത്ഥിക്കുക..
എന്റെ ജീവിതത്തിൽ നിന്ന് ഒരു അനുഭവം കൂടി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു; 2019 പുതുവർഷപ്പിറവിയിൽ ആണ് ഞാൻ ദൈവസന്നിധിയിൽ മടങ്ങി എത്തിയത്. പലവഴി ആയി സഞ്ചരിച്ച എന്നെ ദൈവത്തിന്റെ വഴിയിൽ എത്തിച്ചത് എൻ്റെ മാതാവിന്റെ രാപ്പകൽ ഉള്ള പ്രാർത്ഥനയും കണ്ണുനീരും,വിശ്വാസവും ആണ്.ആയതിനാൽ അന്യോന്യം കൂട്ടായ്മാ ആചരിച്ചു പരസ്പരം ശക്തിപ്പെടുത്തി ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായ് ചുമൽകൊടുക്കാം.
WRITER- BIBLE APOCALYPSE
THME - STORY
Comments
Post a Comment