സമയം - TIME
എഫെസ്യർ 5 :16 "ഇത് ദുഷ്കാലം ആകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ".
നമ്മൾ ആയിരിക്കുന്നത് ദുഷ്കാലത്തിലാണോ?
ഇന്ന് ചുറ്റും നടക്കുന്ന സംഭവങ്ങളെ ഒന്ന് വിലയിരുത്തിയാൽ അറിയാൻ സാധിക്കും. അനുദിനം കേൾക്കുന്ന സംഭവങ്ങൾ, പത്രവാർത്തകൾ, ഇവയെല്ലാം എങ്ങനെയുള്ളവ ആണ്?നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തകൾ വിരളം ആണ്.ഗാർഹിക പീഡനങ്ങൾ, കോവിഡ് വ്യാപനം, കൊച്ചുകുട്ടികളിൽ അടക്കം ഉള്ള ആത്മഹത്യകൾ സ്വന്തം കുടുംബത്തിൽ തന്നെയുള്ള കൊലപാതകങ്ങൾ അങ്ങനെയങ്ങനെ നീണ്ടു പോകുന്ന ഒരു വലിയ ലിസ്റ്റ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും നെടുംതൂണുകൾ ആയ യുവജനങ്ങളെ സംബന്ധിച്ചു ആണെങ്കിൽ പഠനം മുടങ്ങി, ജോലി കാര്യങ്ങൾ അവതാളത്തിലായി, പരീക്ഷകൾ അടക്കം എല്ലാ കാര്യങ്ങളും വിർച്യുൽ പ്ലാറ്റഫോമിൽ ആയി. ഇടക്കൊക്കെ ആത്മീയമായി ഉണർവ് നൽകുന്ന യൂത്ത് മീറ്റിംഗുകളും സഭായോഗങ്ങളും എല്ലാം തന്നെ വിലക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏകാന്തത എന്ന ഘട്ടത്തിലൂടെ കടന്നുപോകാത്തവർ ചുരുക്കം ആണ്. എല്ലാവരും വീടുകളിൽ തന്നെ ആയിരിക്കുകയാണ്;തടസ്സമില്ലാത്ത ഇൻ്റർനെറ്റും ഒരു സ്മാർട്ട് ഗാഡ്‌ജറ്റും കയ്യിലുണ്ടെങ്കിൽ ജോലിയും പഠനവും എല്ലാം അതിൽ തന്നെ ലഭ്യം ആകുന്നു. എന്നാൽ മനുഷ്യൻ ഒരു സാമൂഹിക ജീവി ആയതിനാൽ തന്നെ സാമൂഹിക അകലം പാലിച്ചു ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
Comments
Post a Comment