വീണ്ടും ജനനം - BORN AGAIN

ഈ ഭൂമിയിൽ ഒരു പൈതൽ ജനിച്ചു വീഴുമ്പോൾ മുതൽക്ക് പുതുജീവിതം  ആരംഭിക്കുന്നു. ആ കുഞ്ഞിൻറെ മാതാപിതാക്കളും ബന്ധുക്കളും അതിസന്തോഷവാർ  ആകുകയും, അന്നുമുതൽ ആ കുട്ടിയെ കുറിച്ച് സ്വപ്നം നെയ്തു തുടങ്ങുകയും ചെയ്യുന്നു. അതു  പോലെ തന്നെ എന്നെ ഒരു വ്യക്തിക്ക് രണ്ടാമതും ജനിക്കാം എന്ന് വേദപുസ്തകം പറയുന്നു. യേശുക്രിസ്തുവിൽ ഉള്ള ജനനം ആണ് ഈ വീണ്ടും ജനനം. പ്രത്യക്ഷത്തിൽ സംശയകരമായ ആയ വാക്ക് ആണെങ്കിലും ബൈബിളിൽ ഇതിനെപ്പറ്റി പരാമർശിച്ചിരിക്കുന്ന ഭാഗങ്ങൾ വായിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നു "യോഹന്നാൻ 3:3 - 8 യേശു അവനോട്: ആമേൻ ആമേൻ ഞാൻ നിന്നോട് പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ഞാൻ ആർക്കും കഴിയില്ല എന്ന് ഉത്തരം പറഞ്ഞു. നിക്കോദേമൊസ് അവനോട്: മനുഷ്യൻ വൃദ്ധനായ ശേഷം ജനിക്കുന്നത് എങ്ങനെ?രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.അതിന് യേശു: ആമേൻ ആമേൻ ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ  കടപ്പാൻ ആർക്കും കഴികയില്ല ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു. നിങ്ങൾ പുതുതായി ജനിക്കേണം എന്ന് ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുത്. കാറ്റ് ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ  ശബ്ദം നീ കേൾക്കുന്നു എങ്കിലും അത് എവിടെനിന്നു വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ  ജനിച്ചവൻ എല്ലാം അതുപോലെ തന്നെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു".പുതുതായി ജനിക്കുന്നത് എന്തെന്നുള്ള  സംശയനിവാരണത്തിനായി യേശുവിനോട് സംസാരിക്കുന്ന പരീശപ്രമാണിയെ ഇവിടെ കാണാം. അക്ഷരാർത്ഥത്തിൽ ഈ ജനനം സാധ്യമല്ലെന്ന് നമുക്കറിയാം, എന്നാൽ ഒരു പുതിയ മനുഷ്യനായി രൂപാന്തരപ്പെട്ട്  ക്രിസ്തുവിൽ ദൈവരാജ്യത്തിൽ ജനിക്കുന്നതിനെ ആണ് ബൈബിൾ വീണ്ടും ജനനം എന്ന് വിശദീകരിക്കുന്നത്. 

"2 കൊരിന്ത്യർ 5: 17 ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു  പഴയത് കഴിഞ്ഞു പോയി, ഇതാ അത് പുതുതായി തീർന്നിരിക്കുന്നു".

 ക്രിസ്തുവിൽ ആയ മനുഷ്യൻ രൂപാന്തരപ്പെട്ട് തികച്ചും വ്യത്യസ്തനായി മാറുന്നു. ദൈവ വചനത്തിനായുള്ള ദാഹവും വിശ്വസ്തതയോടെയും നീതിയോടെയും ജീവിക്കാനുള്ള കടുത്ത പരിശ്രമവും വിശുദ്ധമായ ജീവിതവുമെല്ലാം പുതുതായി ജനിക്ക പെട്ട ദൈവപൈതലിന്റെ സവിശേഷതകളാണ്. പരിശുദ്ധാത്മാവിലുള്ള നിരന്തരമായ ആശ്രയത്വം വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കാൻ ഒരുവനെ പ്രാപ്തനാക്കുന്നു. ദൈവസ്നേഹത്തിൽ എല്ലാവരെയും കരുതുവാനും വീണ്ടും ജനിക്കപ്പെട്ട ഒരാൾക്ക്  കഴിയുന്നു. സ്വർഗ്ഗരാജ്യത്തിൻറെ  പ്രത്യേകതകളായ ക്ഷമ, സഹിഷ്ണുത, സ്നേഹം, സൗമ്യത, പരോപകാരം ഇവയെല്ലാം ആ വ്യക്തിയിൽ പൂർണതയിൽ വെളിപ്പെട്ടുവരും. ആകയാൽ ക്രിസ്തുവിന്റെ പ്രതിമയായി യേശുവിനെയും ദൈവാരാജ്യത്തെയും പ്രതിനിധീകരിച്ചു സന്തുഷ്ടമായ വീണ്ടും ജനനം എന്ന അവസ്ഥയിലേക്ക് കടന്നുവരുവാൻ നാം എല്ലാവരും ഉത്സാഹിക്ക.

WRITER - SHIMONA 

THEME- വീണ്ടും ജനനം - BORN AGAIN

Comments

Popular Posts